0
0
Read Time:55 Second
തിരുവനന്തപുരം: സീരിയൽ സിനിമ താരം അപർണ നായരേ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പ്രേക്ഷക പ്രിയങ്കരമായ ചന്ദനമഴ, ദേവസ്പർശം, അത്മസഖി, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.