Read Time:1 Minute, 10 Second
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി.
കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്കാരം സമർപ്പിക്കുമെന്നു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.