പല ഭാഷകളിലായി ആരാധകർ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.
വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്റെ ഏഴാം സീസണ് ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്.
സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
ഷോയിൽ ഇത്തവണ ഒരു മത്സരാർഥിയായി എത്തിയത് നടി ഷക്കീല ആണ്.
“ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാൻ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് പൂര്‍ണ്ണമായും മാറി. അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു എന്ന് ഷക്കീല അവതാരകനായ നാഗാര്‍ജുനയോട് പറഞ്ഞു.
നാഗാര്‍ജുന ഷക്കീലയുടെ വളര്‍ത്തുമകളെ വേദിയിലേക്ക് വിളിച്ചിരുന്നു.
14 പേരാണ് ബിഗ്ബോസിന്റെ തെലുങ്ക് പതിപ്പിന്റെ പുതിയ സീസണില്‍ ഉള്ളത്.
ദക്ഷിണേന്ത്യ മുഴുവന്‍ സുപരിചിതയായ നടി ഷക്കീല പങ്കെടുക്കുന്നു എന്നതാണ് തെലുങ്ക് സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
തെലുങ്കില്‍ ബിഗ് ബോസ് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് സൂപ്പര്‍താരം നാഗാര്‍ജുന അക്കിനേനിയാണ്.
തെലുങ്ക് സീരിയല്‍ അമര്‍ദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന് തുടങ്ങിയവരാണ് മത്സരാർത്ഥികൾ.