Read Time:59 Second
നടികര്‍ തിലകത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസിന്റെ കാലിന് പരിക്കേറ്റു.
പെരുമ്പാവൂരിനടുത്ത് ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടന് പരിക്ക് പറ്റിയത്.
ഷൂട്ടിങ് സെറ്റിലെ അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയര്‍ന്ന് ചാടിയതുകൊണ്ട് മുഖത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാലില്‍ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകള്‍ പറ്റി.
ഉടന്‍തന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.