Read Time:1 Minute, 12 Second
ബെംഗളൂരു: ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ.
ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ ബീഡി വലിച്ചത്.
ഇയാളെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്.
കൊൽക്കത്തയിൽ നിന്നു ബെംഗളൂരുവിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ ആണ് സംഭവം.
വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു.
വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു പിന്നാലെ യാത്രക്കാരനെ പോലീസിനു കൈമാറുകയായിരുന്നു.