കൊച്ചി: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍.
ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് .
ചാത്തൻപുറത്ത് ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്.
സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു പ്രതിയുടെ രീതിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍ സമീപത്തെ വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലും പ്രതിയാണ്. ആലുവയില്‍ മുന്‍പു പ്രതി മേസ്തിരിപ്പണിക്കായി എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതെസമയം കുറ്റവാളികൾക്ക് ഇടയിൽ ക്രിസ്റ്റിൽ രാജ് അറിയപ്പെട്ടിരുന്നത്.
കോക്ക് എന്നാണ് ഉയരമുള്ള ശരീര പ്രകൃതമുള്ള പ്രതി മൊബൈൽ ഫോണുകൾ ജനലുകൾക്കിടയിലൂടെ കൈയിട്ട് മോഷ്ടിക്കുന്ന പതിവ് മൂലമാണ് ക്രിസ്റ്റിലിന് കോക്ക് എന്ന ഇരട്ടപ്പേര് നൽകപ്പെടാൻ കാരണം