തിരുവനന്തപുരത്ത് പത്താംക്ലാസ്സുകാരെനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്. പ്രതിയായ പ്രിയരഞ്ജൻ ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രതി വിദേശത്തേക്ക് പോയെന്ന സംശയം കടുപ്പിച്ചിരിക്കുകയാണ് പോലീസ്.
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് പോലീസ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ബന്ധു പ്രിയരഞ്ജൻ മനഃപൂർവം കാറ് കേറ്റി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടത്തെൽ. കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കുട്ടി സൈക്കിൾ എടുത്ത് മുന്നോട്ട് നീങ്ങാൻ തുടങ്ങുന്നതിനിടെ പ്രിയരഞ്ജൻ കാറുമായി പിന്നിൽ സ്പീഡിൽ എത്തി കുട്ടിയെ ഇടിച്ച ശേഷം ദേഹത്തേക്ക് കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വാഹനം പേയാടിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തി.
ഇയാൾക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 30നാണ് കാട്ടാക്കട അരുൺകുമാർ ദീപയുടെ മകൻ ആദിശേഖർ കാറിടിച്ച് മരിച്ചത്.