ബെംഗളൂരു: കോപ്പാൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹനുമാനഹള്ളിയിൽ ഉണ്ടായ തീപിടിത്തത്തിൽ റിസോർട്ട് കത്തിനശിച്ചു.. ഹനുമാനഹള്ളി ഗ്രാമത്തിലെ ഋഷിമുക് പർവ്വത റോഡിലെ വാണ്ടർലസ്റ്റ് റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്.
റിസോർട്ടിലെ 10 മുറികളിൽ 8 മുറികൾ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ റിസോർട്ട് മുഴുവൻ കത്തി നശിച്ചു, വൻ നാശനഷ്ടമുണ്ടായി. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. സംഭവസമയം ഷോർട്ട് ഫിലിം നിർമ്മാണ സംഘം റിസോർട്ടിൽ ക്യാമ്പ് ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ.
ഹംപി വികസന അതോറിറ്റിയുടെ കർശനമായ നടപടികൾ മൂലം അനേഗൊണ്ടിയിൽ വിരലിലെണ്ണാവുന്ന റിസോർട്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, മുള ഉൾപ്പെടെയുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് മിക്ക റിസോർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഈ റിസോർട്ടും മുളകൊണ്ടുണ്ടാക്കിയതാണ്.