Read Time:1 Minute, 10 Second
ബെംഗളുരു: ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്പോർട് യൂണിയനുകൾ ഇന്ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും.
32 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട് അസോസിയേഷൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
ഇന്ന് അർധരാത്രി വരെയാണ് ബന്ദ്.
സ്വകാര്യ ബസ്, ഓട്ടോ, ടാക്സി ഉൾപ്പെടെ 7-10 ലക്ഷം വാഹനങ്ങൾ ഇന്ന് നിരത്തിൽ നിന്നും വിട്ട് നിൽക്കും.
പകരം സംവിധാനമായി ബിഎംടിസി 500 അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
സ്കൂൾ ബസുകളും ഓടില്ലെന്നതിനാൽ ഒരു വിഭാഗം സ്വകാര്യ സ്കൂളുകൾക്ക് മാനേജ്മെന്റ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.