Read Time:53 Second
കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ട് അസ്വഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
നിപ്പ ആണെന്നാണ് സംശയം. അതേസമയം ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇരുവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു