ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്.
റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് പൂർണമായും തകർന്നു.
അപകടത്തിൽപെട്ട ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ അപകടകാരണം വ്യക്തമാക് പോലീസ് അറിയിച്ചു.