വിവാഹം നിശ്ചയിച്ചു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി 

0 0
Read Time:1 Minute, 19 Second

ബെംഗളുരു: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.യാദ്ഗിറിലാണ് സംഭവം.

മുദ്നാല്‍ തണ്ഡ സ്വദേശിനി സവിത റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടബലാത്സംഗം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു.

സെപ്റ്റംബര്‍ ഒമ്പതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി.

പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts