ആർഡിഎക്സ് ഒടിടി യിലേക്ക്?

0 0
Read Time:1 Minute, 52 Second

മുൻവിധികളെ എല്ലാം മാറ്റിമറിച്ച്‌ സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്.

ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്.

നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആര്‍ഡിഎക്സിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ 22ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുമെന്നും ട്വിറ്റര്‍ ചര്‍ച്ചകളുണ്ട്.

തീയറ്ററില്‍ വൻ ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഒന്നു കൂടി ഒടിടിയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഇപ്പോള്‍.

മലയാള ചിത്രങ്ങളുടെ ഉയര്‍ന്ന കേരള കളക്ഷനില്‍ ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെ പിന്നിലാക്കി ജൈത്രയാത്ര തുടരുകയാണ് സിനിമ ഇപ്പോള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts