ഗണേശ ചതുർഥി പ്രമാണിച്ച് മുരുഡേശ്വരത്തേക്ക് ഇന്ന് പ്രത്യേകതീവണ്ടി; ട്രെയിൻ വിശദാംശങ്ങൾ

0 0
Read Time:1 Minute, 58 Second

ബെംഗളൂരു : ഗണേശചതുർഥി ആഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് യെശ്വന്തപുരയിൽനിന്ന് ഉത്തരകന്നഡയിലെ തീർഥാടനനഗരിയായ മുരുഡേശ്വരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവവേ.

ട്രെയ്നിൽ ഒരു എ.സി. ഒന്നാം ക്ലാസ്, രണ്ട് എ.സി.ടൂ ടയർ, ഏഴ് എ.സി.ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനും ഒരു ഡിസേബിൾഡ് ഫ്രണ്ട്‌ലി കമ്പാർട്ട്‌മെന്റും രണ്ട് തീവണ്ടികൾക്കും ഉണ്ടായിരിക്കും.

ചിക്കബാനവാര, നെലമംഗല, കുനിഗൽ, ശ്രാവണബെലഗോള, ചെന്നരായപട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബഗ പുത്തൂർ, ബന്ദ്വാല, സൂറത്കല, മുൽകി, ഉഡുപ്പി, ബർകൂർ, കുന്ദാപുര, ബൈന്ദുർ, മൂകാമ്പിക റോഡ്, ഭത്കൽ സ്റ്റേഷനുകളിൽ രണ്ടു തീവണ്ടികൾക്കും സ്റ്റോപ്പുണ്ടാകും.

ട്രെയിൻ വിശദാംശങ്ങൾ:

  • വെള്ളിയാഴ്ച രാത്രി 11.55-ന് പുറപ്പെടുന്ന യെശ്വന്തപുര – മുരുഡേശ്വർ സ്പെഷ്യൽ എക്സ്പ്രസ് (06587) ശനിയാഴ്ച ഉച്ചയ്ക്ക് 12.55-ന് മുരുഡേശ്വരത്തെത്തും.
  • ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് മുരുഡേശ്വരത്തുനിന്ന്‌ പുറപ്പെടുന്ന മുരുഡേശ്വർ-യെശ്വന്തപുര സ്പെഷ്യൽ എക്സ്പ്രസ്(06588) ഞായറാഴ്ച പുലർച്ചെ നാലിന് യെശ്വന്തപുരയിലെത്തും.
  • രണ്ടു തീവണ്ടികളിലും ടിക്കറ്റ് റിസർവേഷൻ തുടങ്ങി.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts