സർക്കാർ ബസ് മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് വീണ് 20 പേർക്ക് പരിക്ക്

0 0
Read Time:1 Minute, 39 Second

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മേൽപ്പാലത്തിൽ നിന്ന് നിലത്തേക്ക് പതിച്ചു.

ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലുണ്ടായ ഈ സംഭവത്തിൽ 20 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിലൂടെ സർക്കാർ ബസ് പോവുകയായിരുന്നു. ഈ സമയം ഹവാ ഹവായ് റസ്‌റ്റോറന്റിന് സമീപം ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ മറിയുകയായിരുന്നു.

പിന്നീട് ബസ് നേരിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് മേൽപ്പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 20 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായി എസിപി നരേഷ് കുമാർ പറഞ്ഞു.

വയലിലേക്ക് വീഴുന്നതിന് മുമ്പ് ബസ് ഡിവൈഡറിൽ ഇടിച്ചതായി പരിക്കേറ്റ മുഹമ്മദ് സാദിഖ് പറഞ്ഞു.

ബസ് ഡ്രൈവർ ഉറങ്ങിയതാണ് സംഭവത്തിന് കാരണമെന്ന് ചില യാത്രക്കാർ ആരോപിച്ചു. എന്നാൽ ഈ അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts