ലെസ്ബിയൻ പ്രതിമ എന്ന പരാമർശത്തിൽ ഉറച്ച് നില്‍ക്കുന്നു; അലൻസിയർ

0 0
Read Time:3 Minute, 20 Second

സംസ്ഥാന ചലച്ചിത്ര വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണത്തിനിടെ വീണ്ടും വിവാദ പരാമർശം നടത്തി നടന്‍ അലന്‍സിയര്‍.

പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവാർഡ് ആയി നൽകുന്നത് ലെസ്ബിയൻ പ്രതിമകലെയാണെന്നുമായിരുന്നു വിവിധ പ്രസ്താവന.

തന്റെ പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നവർ ഏത് പക്ഷത്താണ് ഇരിക്കുന്നതെന്നും അലന്‍സിയര്‍ ചോദിച്ചു .

ഇന്നലെയാണ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ രംഗത്തെത്തിയത്.

പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും ആയിരുന്നു അലന്‍സിയറുടെ പ്രസ്താവന.

സംസ്ഥാന ഫിലിം അവാർഡ് ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണം വിവാദത്തിന് കാരണമായിരുന്നു.

നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്.

പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്.

ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും. അലന്‍സിയര്‍ പറഞ്ഞതിങ്ങനെയായിരുന്നു.

അതെസമയം പറഞ്ഞതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും ഒരു ലജ്ജയും ഇല്ലന്നും പറഞ്ഞ അലന്‍സിയര്‍ കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്.

ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന്‌ പറഞ്ഞത് തന്റേടത്തോടെയാണ്.

പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയിൽ അലൻസിയറിന്റെ വിശദീകരണം.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts