കോൺഗ്രസ്‌ സർക്കാർ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി യെദ്യൂരപ്പ

0 0
Read Time:1 Minute, 42 Second

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂയൂരപ്പ.

സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്.

വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യം നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം.

വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണ്.

സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുന്നു.

കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്.

വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറവായിട്ടും തമിഴ്‌നാടിന് കാവേരി നദീജലം നല്‍കുകയാണ്.

സംസ്ഥാനത്തേക്കാൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും താല്‍പര്യം തമിഴ്‌നാടിനോടാണോയെന്ന് തോന്നിപോകും.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts