ഗണേശ ചതുർത്ഥി ആഘോഷംത്തിൽ സംസ്ഥാനം. വിഘ്നേശ്വരന്റെ അനുഗ്രഹപ്രസാദം തേടി ഗണേശോത്സവത്തെ വരവേൽക്കാൻ ഭക്തിപൂർവം ജില്ല ഒരുങ്ങി.
ആരാധനയ്ക്കും നിമജ്ജനത്തിനുമായി തയാറാക്കിയ ഗണപതി വിഗ്രഹങ്ങൾ അതതു സ്ഥലങ്ങളിലെത്തിച്ചു പൂജകൾ ആരംഭിച്ചു.
നഗരത്തിലെ വിപണികളിൽ പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയുടെ താരതമ്യേന കുറഞ്ഞ വില ഈ സീസണിൽ ഉത്സവ ആവേശം വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ .
നഗരത്തിലുടനീളമുള്ള മിക്ക മാർക്കറ്റുകളിലും വാരാന്ത്യത്തിൽ, പ്രത്യേകിച്ച് ഗൗരി ഗണേശ ഉത്സവത്തിന്റെ തലേ ദിവസമായ ഞായറാഴ്ച കെആർ മാർക്കറ്റിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഗാന്ധി ബസാർ, മല്ലേശ്വരം, രാജാജിനഗർ, ജയനഗർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഗണേശ വിഗ്രഹങ്ങൾ, , പച്ചക്കറികളും പുതിയ മാവിന്റെ ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവയ്ക്ക് പുറമെ വാഴത്തണ്ടുകളും വരെ വാങ്ങാൻ ആളുകളുടെ തിരക്കായിരുന്നു. .
എല്ലാ ഉത്സവങ്ങളെയും പോലെ വില കുത്തനെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും, ഉത്സവത്തിന്റെ തലേന്ന് താരതമ്യേന കുറഞ്ഞ വിലയിൽ ആശ്ചര്യപ്പെട്ടു.
എന്നിരുന്നാലും, മുല്ലപ്പൂ മൊട്ടുകൾ, കനകാംബരങ്ങൾ തുടങ്ങിയ മറ്റ് പൂക്കൾക്ക് രണ്ടാഴ്ച മുമ്പത്തെ ഉത്സവത്തേക്കാൾ ഇരട്ടിയോളം വില വർധിച്ചതായി അദ്ദേഹം പറഞ്ഞു.
അതെസമയം ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തിൽ വീണുള്ള അപകടങ്ങളൊഴിവാക്കാൻ 80 നീന്തൽ വിദഗ്ധരെയാണ് ബിബിഎംപി നിയോഗിച്ചിട്ടുള്ളത്.
വിഗ്രഹനിമജ്ജനം നടക്കുന്ന പ്രധാന തടാകങ്ങളായ അൾസൂർ, ഹെബ്ബാൾ, യദിയൂർ, സാങ്കി പമ്പും വാർഡുതലങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ജലാശയങ്ങളിലും നീന്തൽ വിദഗ്ധരുടെ സാന്നിധ്യമുണ്ടാകും.
കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നയിടങ്ങളിൽ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. സിറ്റി പോലീസ്, അഗ്നിരക്ഷ സേന, ബെസ്‌കോം ഉദ്യോഗസ്ഥരും സോൺ അടിസ്ഥാനത്തിൽ കർശന നിരീക്ഷണം നടത്തും.
ഗണേശ പന്തലുകൾക്കായി ഏകജാലക ക്ലിയറൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പന്തലുകൾ സ്ഥാപിക്കാൻ അവസാന നിമിഷ അനുമതി ആവശ്യമുള്ളവർ അതാത് പരിധിയിലെ പോലീസ് സ്റ്റേഷനുകളിലോ, ഏകജാലക കേന്ദ്രങ്ങളിലോ സന്ദർശിക്കേണ്ടതാണ്. ഏറെ പരിസ്ഥിതി സൗഹാർദ്ദമായി മാത്രമാണ് ഇത്തവണ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തുന്നത്