Read Time:46 Second
ബെംഗളൂരു: മാരക രാസലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി തച്ചനിയില്‍ ആണ് എ.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്.
ഇവരുടെ പക്കല്‍ നിന്നും രാസലഹരി കണ്ടെടുക്കുകയും ഇവ വില്‍ക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി.