Read Time:1 Minute, 23 Second
ബെംഗളൂരു: ജി.എം ഓണാഘോഷം ഇലക്ട്രോണിക് സിറ്റി കൽച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.
കഴിഞ്ഞ ഒന്നര മാസമായി വിവിധ കലാ കായിക പരിപാടികളോടെ നടന്നു വന്ന ഓണാഘോഷത്തിന് സപ്തംബർ 17ന് സമാപ്തമായി.
സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദഫ്മുട്ട്, മെഗാ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളുടെയും ക്ലാസിക്കൽ കലകളുടെയും സംഗമവേദിയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്.
സെപ്റ്റംബർ 17 – ന് ECWA യുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യ പ്രായോജകരായ ഗോ ഹാപ്പി , ഫാബ്രിക്കോ , ഗ്രീൻവുഡ് സ്കൂൾ , തലശ്ശേരി റെസ്റ്റോറന്റ് ഇവരുടെ പ്രതിനിധികൾ ചേർന്ന് നിർവ്വഹിച്ചു.
ECWA അസോസിയേഷൻ പ്രസിഡണ്ട് രവിശങ്കർ, വൈസ് പ്രസിഡണ്ട് സിന്ധു ഉണ്ണികൃഷ്ണൻ,സെക്രട്ടറി ഫാസിൻ അഷ്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.