0
0
Read Time:1 Minute, 5 Second
ജോലാർപേട്ട – സോമനായകനപട്ടി സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതീകരണ പ്രവർത്തി നടക്കുന്നതിനാൽ കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് (16526 ) നാളെയും 24 നും രാത്രി 10 10 ന് മാത്രമേ ബംഗളുരുവിൽ നിന്നും പുറപ്പെടുകയുള്ളു.
കണ്ഡോണ്മെന്റെ്, ബയ്യപ്പനഹള്ളി, ഹോസുർ,ധർമപുരി , ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്.
കെ.ആർ.പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട് കുപ്പം സ്റ്റേഷനുകളിൽ നിർത്തില്ല.
കൊച്ചുവേളി-എറണാകുളം ട്രെയിനുകൾ നിർത്തലാക്കി.
കൊച്ചുവേളി-ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി ഹംസഫർ എക്സ്പ്രസ്സും (16320 ) 23 നും എറണാകുളം – ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി എക്സ്പ്രസ്സ് (12683) 24നും ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി എക്സ്പ്രസ്സ് (12684) 25നും റദ്ധാക്കി