Read Time:1 Minute, 30 Second
മൃഗങ്ങളെ തെരുവിലിറക്കി പ്രകടനം നടത്തി പണം ഉണ്ടാക്കുന്നവര്‍ ഒരുപാടാണ്. എന്നാൽ അതിൽ ചില മൃഗങ്ങള്‍ ചില സമയങ്ങളില്‍ പീഡനം സഹിക്കാനാകാതെ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്.
അങ്ങനെയൊരു സംഭവത്തിന്റെ ഒരു വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആരാണ് ഇപ്പോള്‍ ഇത് കുത്തിപ്പൊക്കിയിരിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
കാലില്‍ ചിലങ്കയും കഴുത്തില്‍ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്.
അതിനിടെ യുവാവ് ഡാന്‍സ് കളിക്കുന്നതും കാണാം. കളിച്ച് പിന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കുതിര യുവാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. യുവാവ് തെറിച്ചുവീഴുന്നത് വിഡിയോയില്‍ കാണാം.
മൃഗങ്ങളെ ഉപദ്രവിച്ചയാള്‍ക്ക് ഇത് കിട്ടേണ്ടത് ആണെന്നും മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.