ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

0 0
Read Time:2 Minute, 9 Second

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി.

അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുടെ സമയം മാറ്റുന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിചിരുന്നു.

നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെ നിലവിലുള്ള സമയം മിക്ക ദിവസങ്ങളിലും രാവിലെ 8:45/9 നും 3:30/4 നും ഇടയിലാണ്.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നഗരത്തിൽ ഒരു മണിക്കൂർ നേരത്തേക്ക് സ്‌കൂളുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഒരു മണിക്കൂർ നേരത്തെയോ വൈകിയോ സ്‌കൂളുകൾ ആരംഭിക്കാൻ നേരത്തെയും നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ ഈ നിർദേശങ്ങൾ രക്ഷിതാക്കളും സ്വകാര്യ സ്‌കൂൾ നടത്തിപ്പുകാരും എതിർപൂക്കൾ നേരിട്ടിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts