ബെംഗളൂരു : കർണാടകയിലെ സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർത്ഥിയുടെ കൈ ഒടിച്ച സംഭവത്തിൽ അധ്യാപകനെ കോലാർ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ അല്ലിക്കള്ളി വില്ലേജ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപിക ഹേമലതയെയാണ് സെപ്റ്റംബർ 20 ബുധനാഴ്ച കോലാർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണമൂർത്തിയുടെ ഉത്തരവിനെത്തുടർന്ന് സസ്‌പെൻഡ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ ചികിൽസാ ചെലവുകൾ വഹിക്കാനും ഹേമലതയോട് നിർദേശിച്ചു.
കഴിഞ്ഞയാഴ്ച സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർഥിനി ഭവ്യയെ പ്രധാനാധ്യാപിക മർദിച്ചിരുന്നു.
ഭവ്യയ്‌ക്ക് ലഭിച്ച ശിക്ഷയുടെ തീവ്രതയിൽ കുട്ടിയുടെ ഇടതുകൈയ്‌ക്ക് പൊട്ടലുണ്ടായത്. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ കെജിഎഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് (ബിഇഒ) പരാതി നൽകി.
മർദനമേറ്റ വിദ്യാർത്ഥിയെ ബിഇഒ മുനിവെങ്കടരാമാചാരി സന്ദർശിച്ചു, തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രധാനാധ്യാപികയ്‌ക്കെതിരെ റിപ്പോർട്ട് നൽകി.