ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കർണാടക എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജൂനിയറിനെ കഴുത്തറുത്ത് പരിക്കേൽപിച്ചു.
സംഭവത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ഡോ ടി തിമ്മയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളേജിലാണ് സംഭവം.
രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രീതം പ്രഭു എന്ന പ്രതി തന്റെ ജൂനിയറായ 20 വയസ്സുള്ള ഐറിനോടാണ് പ്രണയാഭ്യർത്ഥന നടത്തിയത്.
എന്നാൽ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് പ്രീതം ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയും തൊണ്ടയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. അവിടെ നിന്നും ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കോലാർ ഗോൾഡ് ഫീൽഡിലെ ഊർഗാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ബംഗളൂരു സ്വദേശിയായ ഐറിൻ കോളേജ് വിദ്യാഭ്യാസത്തിനായി അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്, പ്രീതം കെജിഎഫിലെ താമസക്കാരിയാണ്.
ഐറിൻ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.