ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനവും ഘോഷയാത്രയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി പോലീസ് ഒക്ടോബർ 1 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചു.
നഗരത്തിലെ ഗണേശ വിഗ്രഹ നിമജ്ജന സമയത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഒക്ടോബർ 1 വരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ഒക്ടോബർ ഒന്ന് വരെ സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
അതിനാൽ, ഗണേശ വിഗ്രഹ വിസർജ്ജന സമയത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സെൻട്രൽ, നോർത്ത്-ഈസ്റ്റ്, ഈസ്റ്റ്, നോർത്ത് ഡിവിഷൻ പോലീസ് സ്റ്റേഷനുകളിൽ മദ്യവിൽപ്പന നിരോധിച്ചതായി പോലീസ് അറിയിച്ചു.
അടുത്തത്
ഗണേശ നിമജ്ജന സമയത്ത് ബംഗളൂരുവിലെ ഏത് ഭാഗങ്ങളിൽ ഡ്രൈ ഡേകൾ ആചരിക്കുന്നത്.
ബെംഗളൂരു നോർത്ത് സോണിലെ ഹെബ്ബാല, ജെപി നഗർ, സഞ്ജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെപ്റ്റംബർ 22 ന് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.
സെപ്തംബർ 23 ന് ഡിജെ ഹള്ളി, പുലകേശി നഗർ, ഭാരതിനഗർ പോലീസ് സ്റ്റേഷനിൽ ഭാഗങ്ങളിൽ വിൽപന നിരോധിക്കാൻ നിർദ്ദേശിച്ചു.
ഈസ്റ്റ് സോൺ ഭാഗങ്ങളിൽ സെപ്റ്റംബർ 24-വരെയുമാണ് മദ്യവിൽപ്പന നിരോധിച്ചിട്ടുള്ളത് എന്നും പോലീസ് പറഞ്ഞു.
കൂടാതെ സെപ്റ്റംബർ 25 ന് ഈസ്റ്റ് ഡിവിഷനിലെ കമേഴ്‌സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ, ഹലസുരു ഗേറ്റ് പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
നോർത്ത് ഈസ്റ്റേൺ ഡിവിഷനിലെ യലഹങ്ക ഉപനഗർ, കുടിഗെഹള്ളി, യലഹങ്ക, വിദ്യാരണ്യപൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ സെപ്റ്റംബർ 23-ന് വൈകുന്നേരം 6 മുതൽ സെപ്റ്റംബർ 25-ന് രാവിലെ 6 വരെയും സെൻട്രൽ ഡിവിഷനിലെ ഹൈഗ്രൗണ്ട് സ്റ്റേഷനിൽ സെപ്റ്റംബർ 30 രാവിലെ 6 മുതൽ ഒക്ടോബർ 1 രാവിലെ 6 വരെയും ദ്യവിൽപ്പന നിരോധിച്ചതായി പോലീസ് പറഞ്ഞു.