സുഗമമായ യാത്രയ്ക്ക് മെട്രോയോടൊപ്പം കൈകോർത്ത് ഐ.ടി കമ്പനികൾ

0 0
Read Time:1 Minute, 54 Second

ബെംഗളൂരു : നമ്മമെട്രോ കൂടുതൽ പാതകളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നതിനിടെ ജീവനക്കാരെ മെട്രോയാത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഐ.ടി കമ്പനികൾ ഉൾപ്പെടെയുള്ള കോർപറേറ്റ്‌ കമ്പനികൾ.

രൂക്ഷമായ ഗതാഗതകുരുക്ക് പ്രവർത്തനങ്ങളെ ബാധിക്കുന്ന പശ്ചാത്തലത്തിൽ മെട്രോ ഉപയോഗിച്ച് ജീവനക്കാരുടെ സുഖമ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

നമ്മ മെട്രോയിലും ബി.എം.ടി.സിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര നടത്താൻ അവസരം ഒരുക്കുന്ന നാഷണൽ മൊബിലിറ്റി കാർഡുകൾ ജീവനക്കാർക്കായി വാങ്ങുന്നതിന് കമ്പനികൾ തുടക്കമിട്ടു.

വൈറ്റ് ഫീൽഡിലെ ഐ.റ്റി.പി.ബി ടെക്ക് പാർക്കിലെ ഒഎസ് കമ്പനി 500 കാർഡുകൾ വാങ്ങിയതായി ബി.എം.ആർ.സിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

സമാനമായ ആവശ്യവുമായി കൂടുതൽ കമ്പനികൾ സമീപിച്ചിട്ടുണ്ടെന്നും ബി.എം.ആർ.സിയിൽ പി.ആർ.ഒ പറഞ്ഞു.

മെട്രോ സ്റ്റേഷനുകളിലെ തുടർ യാത്രകൾ ഉറപ്പാക്കാൻ ഫീഡർ ബസുകളുടെ സർവീസ് വ്യാപിപ്പിക്കുന്നതിനായി ബി.എം.റ്റി.സി.യും ഐ.റ്റി കമ്പനികളുടെ അധികൃതരും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.

സ്റ്റേഷനുകളിൽ നിന്നും ജീവനക്കാരെ ഓഫീസിൽ എത്തിക്കാനും മടക്ക യാത്രയ്ക്ക് കാബുകൾ നിയോഗിക്കാനും കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts