Read Time:1 Minute, 18 Second
ബെംഗളൂരു: നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ തുടർ യാത്ര സംവിധാനം ഉറപ്പാക്കുന്നതിനായുള്ള സിറ്റി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ‘മെട്രോ മിത്ര’ ആപ്പ് സെപ്തംബർ 25 ന് പ്രവർത്തനം ആരംഭിക്കും.
മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി മെട്രോ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് മെട്രോ മിത്ര. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിൽ തുടർ യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്.
ബെംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും മെട്രോ മിത്രയുടെ സേവനം ലഭ്യമാകും.
മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യൂ ആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്താണ് മെട്രോ മിത്രയുടെ സേവനങ്ങൾ ഉപയോഗിക്കേണ്ടത്.
സർക്കാർ നിശ്ചയിച്ച 2 കിലോമീറ്ററിന് 30 രൂപയെന്ന മിനിമം നിരക്കിനോടൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം