Read Time:1 Minute, 5 Second
ബെംഗളൂരു : കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദ് ജന ജീവിതത്തെ ബാധിക്കാൻ സാധ്യത.
കർണാടക ആർ.ടി.സി, ബി.എം.ടി.സി തൊഴിലാളി സംഘടനകൾ ബന്ദിന് പിൻതുണ നൽകുന്നതിനാൽ ബസ് സർവീസുകൾ തടസപ്പെട്ടേക്കാം.
ഓല -ഊബർ ടാക്സി ഡ്രൈവർമാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ആളുകളുടെ യാത്രയെ ഇത് ബാധിച്ചേക്കാം.
അതേ സമയം മെട്രോ സർവീസ് തടസമില്ലാതെ നടത്തുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.
ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിൻതുണ നൽകിയിട്ടുണ്ട്.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളായ ബി.ജെ.പിയും ജനതാദൾ എസും ബന്ദിന് പിൻതുണ നൽകുന്നുണ്ട്.