കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ഉച്ചയ്ക്ക് 12.30ന് ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കാസർകോട് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര.
ആലപ്പുഴ വഴിയാണ് രണ്ടാമത്തെ വന്ദേഭാരത് സർവീസ് നടത്തുക. എട്ട് കോച്ചുകളാണ് ട്രെയിനുള്ളത്.
യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കാസറഗോഡ്-തിരുവനന്തപുരം, ഉദയ്പൂര്‍-ജയ്പുര്‍, തിരുനെല്‍വേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂര്‍ക്കേല-ഭുവനേശ്വര്‍-പുരി, റാഞ്ചി-ഹൗറ, ജാംനഗര്‍-അഹ്മദാബാദ് എന്നീ ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കാസറഗോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര. രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്.
അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്