Read Time:1 Minute, 19 Second
ബംഗളൂരു : പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ 19 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
ബെംഗളൂരു വെസ്റ്റ് ട്രാഫിക് ഡിവിഷനിലെ മഗഡി റോഡ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥരും കാമാക്ഷി പാല്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ 14 ഉദ്യോഗസ്ഥരും ഉൾപ്പെടെ മൊത്തം 19 ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
അച്ചടക്കമില്ലായ്മയും ഗ്രൂപ്പിസവും മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാത്തതും കാരണം കാമാക്ഷിപാളയ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ 14 പേർക്കും മാഗഡി റോഡ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അഞ്ച് പേർ ഉൾപ്പെടെ 19 പേർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റം തെളിഞ്ഞാൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.