തെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തം; ബെംഗളൂരുവിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

0 0
Read Time:1 Minute, 43 Second

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചു, ദക്ഷിണ കന്നഡ, ബിദർ, കലബുറഗി, യാദ്ഗിരി ജില്ലകളിൽ ഇന്ന് വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടാതെ അടുത്ത 48 മണിക്കൂറിനുള്ളിൽ മിക്ക തീരപ്രദേശങ്ങളിലും പല ഉൾനാടൻ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.

ബംഗളൂരു നഗരത്തിലും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് സൂചന. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും മിക്കവാറും മേഘാവൃതമായ കാലാവസ്ഥയായിരിക്കും.

വൈകുന്നേരമോ രാത്രിയോ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിജയപൂർ ജില്ലയിൽ രണ്ടിടങ്ങളിൽ ശക്തമായ മഴയുണ്ടാകും.

കോലാർ, ചിക്കബല്ലാപ്പൂർ, ബിദർ, കലബുറഗി, യാദ്ഗിരി, ബെൽഗാം, റായ്ച്ചൂർ എന്നിവിടങ്ങളിൽ നേരിയ മഴയും മിതമായ മഴയും.

കുടക്, ഷിമോഗ, ചിക്കമംഗളൂരു ജില്ലകളിൽ ചെറിയ തോതിൽ മഴയും ഹാസൻ ജില്ലയിൽ ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts