Read Time:48 Second
ബെംഗളൂരു: സൂപ്പർമാർക്കറ്റുകളിൽ മദ്യവില്പനയ്ക്കുള്ള ലൈസെൻസ് നൽകുന്നതിനുള്ള എക്‌സൈസ് വകുപ്പിന്റെ നിർദേശത്തിനെതിരെ ബിജെപിയും ജനതാദൾ എസ്സും രംഗത്തെത്തി.
ക്ഷേമ പദ്ധതികളിലൂടെ നൽകുന്ന പണം തിരിച്ചുപിടിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് എസ്.സുരേഷ് കുമാർ പറഞ്ഞു.
മദ്യപാനികളുടെ സ്വർഗ്ഗമായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവ് ഹ.ഡി.കുമാരസ്വാമി പറഞ്ഞു