Read Time:33 Second
ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്.
നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.