ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; റിസർവേഷൻ ആരംഭിച്ചു

0 0
Read Time:1 Minute, 39 Second

ബെംഗളൂരു: ഗാന്ധിജയന്തി, ദസറ തിരക്ക് പ്രമാണിച്ച് ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.ടി സ്പെഷ്യൽ (06083) ഒക്ടോബർ 3 ,10 തീയതികളിൽ വൈകിട്ട്  6.05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് 4 ന് രാവിലെ 10 .55 ന് ബയ്യപ്പനഹള്ളിയിലെത്തും.

എസ.എം.ടി.വി ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ (06084) 4, 11 തീയതികളിൽ ഉച്ചയ്ക്ക് 12.45 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.

കെ.ആർ.പുരം ബംഗാർപെട്ട് , സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

16 എ.സി ത്രീടയർ, 2 സ്ലീപ്പർ കോച്ചുകളാണ് ഉള്ളത്. സ്പെഷ്യൽ ഫെയർ ട്രെയിനിൽ എക്സ്പ്രസ്സ്, സൂപ്പർഫാസ്റ് ട്രെയ്‌നിനെക്കാൾ 10 -30 ശതമാനം വരെ അധിക ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts