കർണാടക ബന്ദ്: കാവേരി വിഷയത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ രജനികാന്തിനെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കും; മുന്നറിയിപ്പുമായി വാട്ടാൽ നാഗരാജ്

0 0
Read Time:1 Minute, 22 Second

ബെംഗളൂരു: കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല പ്രശ്‌നത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് സംസാരിക്കണമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജ്.

തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പരാമർശം.

രജനീകാന്ത് ജനിച്ചത് കർണാടകയിലാണെന്നും പതിറ്റാണ്ടുകളായി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ജലവിതരണ തർക്കം പരിഹരിക്കാൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും നാഗരാജ് പറഞ്ഞു.

“രജനീകാന്ത് കർണാടകയിലേക്ക് വരരുത്. കർണാടകയിൽ പ്രവേശിക്കുന്നത് തടയണം. രജനികാന്ത് സിനിമകൾ സംസ്ഥാനത്ത് നിരോധിക്കണം. ഇതൊരു മുന്നറിയിപ്പാണ്.

കർണാടകയിൽ ജനിച്ച് കാവേരി വെള്ളം കുടിച്ച് വളർന്ന അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നും വാട്ടാൽ നാഗരാജ് പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts