ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ നേതാവും പ്രശസ്ത കൃഷി ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. 70 % ആളുകളും കൃഷി സംബന്ധിച്ചു തൊഴിൽ ചെയ്യുമ്പോൾ പോലും ഇന്ത്യയിലേക്ക് ഭക്ഷ്യ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇന്ത്യയെ കൃഷിയുടെ കാര്യത്തിലും ഭക്ഷ്യ ദാന്യങ്ങളുടെ കാര്യത്തിലും സ്വയം പര്യാപ്തമാക്കാൻ എം എസ് സ്വാമിനാഥൻ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.
പകുതി മലയാളിയായ അദ്ദേഹത്തിന്റെ പൂർണമായ പേര് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നായിരുന്നു. അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചട്ടുണ്ട്.