ഈ പത്ത് ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ സൂചനകളാണ് 

0 0
Read Time:3 Minute, 58 Second

ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്‌തികരമല്ലെന്നതിനെ സംബന്ധിച്ച്‌ പല സൂചനകളും നമ്മുടെ ശരീരം മുൻപേ തന്നെ നൽകാറുണ്ട്.

നമ്മളിൽ പലരും അവയൊന്നും പൊതുവെ ശ്രദ്ധിക്കാറില്ല.

അത്തരത്തിലുള്ള 10 മുന്നറിയിപ്പ് സൂചനകൾ ഏതെല്ലാമെന്നു നോക്കാം.

നിത്യ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക. ഹൃദയം പണി മുടക്കി തുടങ്ങി എന്നതിന്റെ സൂചനകൾ ആവാം അവ.

1. നെഞ്ച് വേദന, അസ്വസ്ഥത

നെഞ്ചിന്‌ പിടിത്തം, സമ്മർദം, പുകച്ചിൽ, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്. നെഞ്ചിന് പുറമേ കൈകൾ, കഴുത്ത്, താടി, പുറം തുടങ്ങിയ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. 

2. ശ്വാസംമുട്ടൽ

ചെറുതായി എന്തെങ്കിലും അധ്വാനം ചെയ്‌താൽ പോലും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് മോശം ഹൃദയാരോഗ്യത്തിന്റെ സൂചനയാണ്. 

3. ക്ഷീണം

ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ വിട്ടുമാറാത്ത ക്ഷീണം ശരീരത്തെ പിടികൂടിയെങ്കിൽ ശ്രദ്ധിക്കുക. ഹൃദയം കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണ് ഇത്. 

4. താളം തെറ്റിയ ഹൃദയമിടിപ്പ്

താളം തെറ്റിയ ഹൃദയമിടിപ്പ് അഥവാ അരിത്മിയ ഗൗരവതരമായ ഹൃദ്രോഗമാണ്. ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ അവഗണിക്കാതെ ആവശ്യമായ ചികിത്സ തേടേണ്ടതാണ്. 

5. നീർക്കെട്ട്

കാലുകളിലും കാൽമുട്ടിലും പാദത്തിലും അടിവയറ്റിലുമൊക്കെ ഉണ്ടാകുന്ന നീർക്കെട്ട് ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരിയായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീർക്കെട്ടുണ്ടാകുന്നത്. 

6. തലകറക്കം, ബോധക്ഷയം

ആവശ്യത്തിന് രക്തം തലച്ചോറിലേക്ക് പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യം തലകറക്കം, ബോധക്ഷയം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇവയെല്ലാം അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെടുന്ന ഹൃദ്രോഗ ലക്ഷണങ്ങളാണ്. 

7. അമിതമായ വിയർപ്പ്

നെഞ്ച് വേദനയ്ക്കും ശ്വാസംമുട്ടലിനും ഒപ്പം അമിതമായ വിയർപ്പും ശ്രദ്ധയിൽപ്പെട്ടാൽ ആസന്നമായ ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കണം.

8. ഓക്കാനം, ഛർദ്ദി

ചിലർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഹൃദയാഘാതത്തിന് മുന്നോടിയായി വരുന്ന ലക്ഷണമാണ് ഒക്കാനവും ഛർദ്ദിയും. ഇത് പലപ്പോഴും ദഹനപ്രശ്നമാണെന്ന് കരുതി അവഗണിക്കപ്പെടാറുണ്ട്. 

9. ശരീരത്തിന്റെ മേൽഭാഗം വേദന

വയറിന് മുകളിലും കൈകളിലും തോളിലും കഴുത്തിലും താടിയിലുമെല്ലാം വരുന്ന വേദനയും ഹൃദ്രോഗ ലക്ഷണമാണ്. പലപ്പോഴും സ്ത്രീകളിൽ ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടാറുണ്ട്. 

10. അകാരണമായ ഭാര വർദ്ധനവ് 

ഹൃദ്രോഗം മൂലം ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിക്കിടക്കുന്നത് അകാരണമായ ഭാരവർദ്ധനവിനും കാരണമാകാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts