Read Time:51 Second
ബെംഗളൂരു : കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി.
രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്.
വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു.
പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്.
ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.