ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ; 2 വിമാനങ്ങൾ അപകടത്തിൽ പെടാതിരുന്നത് തലനാരിഴയ്ക്ക്

0 0
Read Time:1 Minute, 59 Second

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ  രണ്ട് ഇൻഡിഗോ വിമാനങ്ങൾ പറന്നുയർന്ന ഉടൻ തന്നെ സമീപം ഡ്രോൺ അപകടകരമാം വിധം അടുത്ത് വന്നത് വിമാനത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കി.

രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ ( എടിസി ) മുന്നറിയിപ്പ് നൽകി. നിയന്ത്രിത വ്യോമാതിർത്തിയിൽ ഡ്രോൺ പറത്തിയ ഓപ്പറേറ്ററെ കണ്ടെത്താൻ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ പൈലറ്റ് ഉടൻ തന്നെ എടിസിയെ അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കെഐഎ വൃത്തങ്ങൾ അറിയിച്ചു.

അടുത്തതായി പറന്നുയർന്ന വിമാനവും ഇതേ അവസ്ഥ നേരിട്ടതായി വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

എടിസി അധികൃതർ ഇക്കാര്യം എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ അറിയിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.

അത് ഏത് തരത്തിലുള്ള ഉപകരണമാണെന്നും ഏത് ദിശയിൽ നിന്നാണ് വന്നതെന്നും രണ്ട് വിമാനങ്ങളുമായി എത്ര അടുത്ത് എത്തിയെന്നും കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രായോജകർ

ഇക്കാര്യം വിമാനത്താവള സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് സംഘത്തെയും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഡ്രോൺ ഓപ്പറേറ്ററെ കണ്ടെത്താൻ എയർപോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചേക്കും

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts