Read Time:38 Second
ബെംഗളൂരു: വിമാനത്താവളത്തിൽ വെടിയുണ്ടയുമായെത്തി ബംഗാൾ സ്വദേശിയെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു.
അഗർത്തലയിൽ നിന്നുള്ള വിമാനത്താവളത്തിലെത്തിയ അമലേഷ് ഷെയിഖിന്റെ (32) ബാഗിൽ നിന്നാണ് ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്.
കല്പണിക്കാരനായ അമലേഷ് 14 വർഷമായി ബെംഗളൂരുവിൽ സ്ഥിരതാമസമാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.