ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്.
എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്.
ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്ശിക്കുന്നത്.
ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്.
ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കണ്ടതാണ് അനുഷ്ക വീണ്ടും ഗര്‍ഭിണിയാണെന്നുളള വാര്‍ത്തകള്‍ പ്രചരിക്കാൻ ഇടയായിരിക്കുന്നത്.
നിലവില്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അനുഷ്ക. കൂടാതെ, ലോകകപ്പുമായി ബന്ധപ്പെട്ടുളള വിരാടിനൊപ്പമുളള യാത്രകളും താരം ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ക്ലിനിക്കില്‍ വച്ച് കണ്ട ആരാധകരോട് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ട് ഉണ്ട്.