തെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തമായി; ബെംഗളൂരുവിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചു, ദക്ഷിണ കന്നഡ, ബിദർ, കലബുറഗി, യാദ്ഗിരി ജില്ലകളിൽ ഇന്ന് വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത 48 മണിക്കൂറിനുള്ളിൽ മിക്ക തീരപ്രദേശങ്ങളിലും പല ഉൾനാടൻ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ബംഗളൂരു നഗരത്തിലും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് സൂചന. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും മിക്കവാറും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. വൈകുന്നേരമോ രാത്രിയോ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും…

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: ജ്ഞാനഭാരതിയിലെ ഭുവനേശ്വരി നഗറിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രമ്യ ആർ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ സ്ത്രീധനം ലഭിക്കാൻ മരുമകനും കുടുംബവും മകളെ നിരന്തരം ശല്യപ്പെടുത്തിയെന്ന് കാണിച്ച് മരിച്ച യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകി. “മരിച്ച യുവതി എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നു. മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച വൈകുന്നേരവും രമ്യ അമ്മയെ വിളിച്ചിരുന്നു, പിന്നീട് രാത്രി രമ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ജ്ഞാനഭാരതി…

Read More

കാച്ചിഗുഡ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റെടുത്ത് ജനങ്ങൾ; ബെംഗളുരുവിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന്

ബെംഗളൂരു : തെലങ്കാനയിലെ കാച്ചിഗുഡ – യശ്വന്ത്പുരുകൾക്കിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഈ ലോക്കൽ സെമി-ഹൈസ്പീഡ് ട്രെയിൻ ഹൈദരാബാദിലെ കാച്ചിഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഈ റൂട്ടുകളിലെ ഗതാഗതം: ഈ ട്രെയിൻ മഹ്ബൂബ്നഗർ, കുർണൂൽ ടൗൺ, അനന്തപൂർ, ധർമ്മവരം റൂട്ടുകളിലൂടെയാണ് സഞ്ചരിക്കുക. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാച്ചിഗുഡ-യശവന്ത്പൂർ ഇടയിലുള്ള 610 കിലോമീറ്റർ ദൂരം 8 മണിക്കൂറും 30 മിനിറ്റും കൊണ്ട് മറികടക്കും.…

Read More

കർണാടകയിലേക്ക് ബീഫ് കടത്തിയവരെ തടഞ്ഞു നിർത്തി കാർ കത്തിച്ചു; 21 ഓളം പേർ അറസ്റ്റിൽ

ബെംഗളൂരു: ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ. ഏഴ് പേർക്കൊപ്പം പ്രതികളുടെ കാർ കത്തിച്ച വലതുപക്ഷ സംഘടനയായ ശ്രീരാം സേനയിലെ 14 അംഗങ്ങളും അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബംഗളുരുവിലേക്ക് പോത്തിറച്ചി കടത്തുകയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും വലതുപക്ഷ സംഘടനയായ ശ്രീരാം സേനാംഗങ്ങളുടെ പ്രവർത്തകർ തടഞ്ഞു. ഇതിനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ അ‍ഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ‘ബീഫ്’ കടത്തുകയായിരുന്ന അഞ്ച് മിനി ട്രക്കുകളും…

Read More

കർണാടകയിലേക്ക് ബീഫ് കടത്തിയവരെ തടഞ്ഞു നിർത്തി കാർ കത്തിച്ചു; 21 ഓളം പേർ അറസ്റ്റിൽ

ബെംഗളൂരു: ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ. ഇവരുടെ കാർ കത്തിച്ച ശ്രീരാമസേനയുടെ 14 പ്രവർത്തകരും പിടിയിലായി. ആന്ധ്രപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബെംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ഇതിനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ അ‍ഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ഹിന്ദുപുരിൽനിന്ന് ബെംഗളൂരുവിലേക്ക് ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു. ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. ഉടൻ പൊലീസ് സ്ഥലത്തെത്തി. ബീഫ് കടത്തിയതിനും…

Read More

ട്രാഫിക് പോലീസിന്റെ പെരുമാറ്റദൂഷ്യം: രണ്ട് സ്റ്റേഷനുകളിലെ 19 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

ബംഗളൂരു : പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ 19 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ബെംഗളൂരു വെസ്റ്റ് ട്രാഫിക് ഡിവിഷനിലെ മഗഡി റോഡ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥരും കാമാക്ഷി പാല്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ 14 ഉദ്യോഗസ്ഥരും ഉൾപ്പെടെ മൊത്തം 19 ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. അച്ചടക്കമില്ലായ്മയും ഗ്രൂപ്പിസവും മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാത്തതും കാരണം കാമാക്ഷിപാളയ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ 14 പേർക്കും മാഗഡി റോഡ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അഞ്ച് പേർ ഉൾപ്പെടെ 19 പേർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.…

Read More

നാലു ദിവസത്തെ ലോക കാപ്പി സമ്മേളനം നാളെ മുതൽ ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ

ബെംഗളൂരു:  ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, കർണാടക സർക്കാർ, കോഫി വ്യവസായം എന്നിവയുടെ സഹകരണത്തോടെ സെപ്തംബർ 25 മുതൽ 28 വരെ മുതൽ ബെംഗളൂരു പാലസിൽ അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസ് (ഡബ്ല്യുസിസി) സംഘടിപ്പിക്കുന്നു. അതിനായി രു കോഫി മ്യൂസിയവും പശ്ചിമഘട്ട കാപ്പിത്തോട്ടവും പ്രദർശിപ്പിക്കുന്ന രീതിയിലുള്ള രൂപകല്പന ചെയ്ത താഴികക്കുടത്തിന്റെ ആകൃതിയാണ് പരിപാടിയുടെ ഹൈലൈറ്റ്. ഈ സവിശേഷ ഘടന ഒരു കാപ്പിക്കുരു അതിന്റെ ഉറവിടത്തിൽ നിന്ന് കപ്പിയിലേക്കുള്ള യാത്രയെ ചിത്രീകരിക്കും, ലോക…

Read More

വൈദ്യുതി അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; പോസ്റ്റിൽ കുടുങ്ങി കിടന്നത് അരമണിക്കൂറോളം

ബംഗളൂരു : വൈദ്യുതി ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ ഭദ്രാവതി താലൂക്കിലെ കിരൺ (26) ആണ് മരിച്ചത്. ഈ ഭാഗത്തെ അറ്റകുറ്റപ്പണികൾ മെസ്‌കോം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ ഒമ്പത് മണിയോടെ വൈദ്യുതി വിച്ഛേദിച്ചു. അതിനിടെ, മെസ്‌കോം ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒന്നാം വളവിലെ ഹൈടെൻഷൻ തൂണിൽ കയറി. എന്നാൽ പെട്ടെന്ന് വൈദ്യുതാഘാതമേറ്റ് കിരൺ തൂണിൽ കുടുങ്ങി പോകുകയായിരുന്നു. സംഭവത്തിൽ സുനിലിനും ഭാസ്‌കറിനും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി പ്രവാഹത്തിന്റെ കാരണം…

Read More

കെ.സുധാകരന് വീണ്ടും പാളി; കെജി ജോർജിന്റെ വിയോ​ഗത്തിൽ ‘ആളുമാറി’ അനുശോചിച്ചു; ‘അദ്ദേഹം നല്ല രാഷ്ട്രീയ നേതാവ്’, ട്രോളുകളുടെ പൂരം- വിഡിയോ കാണാം

തിരുവനന്തപുരം: അന്തരിച്ച വ്യഖ്യാത സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ആളുമാറി പ്രതികരിച്ച് കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. ജോർജ് നല്ലൊരു പൊതുപ്രവർത്തകനായിരുന്നു നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.ജി. ജോർജിന്‍റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ.സുധാകരന്‍റെ മറുപടി: ‘അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതു പ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. അതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തോടു സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖവുമുണ്ട്’- സുധാകരന്റെ പ്രതികരണം. https://bengaluruvartha.in/wp-content/uploads/2023/09/WhatsApp-Video-2023-09-24-at-7.55.37-PM.mp4 ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ…

Read More

ഒരുമാസം കൂടി; അതുകഴിഞ്ഞാൽ വാട്‌സ്ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലാണ് വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ലന്ന അറിയിപ്പ് മെറ്റാ നൽകിയത്. നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്‌സ് ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ 24ന് ശേഷം 5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒന്നെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക്…

Read More