പൂച്ചക്കണ്ണുള്ള അപൂർവയിനം പാമ്പിനെ കർണാടകയിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി

0 0
Read Time:2 Minute, 46 Second

ബെംഗളൂരു: പാമ്പുകൾ പല തരത്തിലും രൂപത്തിലും ഉണ്ടെങ്കിലും അവയിൽ ചിലത് മാത്രമാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്.

എന്നാൽ ഉരക ഇനത്തിൽപ്പെട്ട പല പാമ്പുകളും നിബിഡ വനങ്ങൾക്കിടയിൽ ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ ജീവിതം നയിക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങൾക്കിടയിലാണ് പുത്തൂർ ബൽനാട് സ്വദേശി രവികൃഷ്ണ കല്ലാജെ എന്നയാളുടെ വീട്ടിലെ മേശപ്പുറത്ത് യഥേഷ്ടം വിഹരിക്കുന്ന അപൂർവ വേണം പാമ്പിനെ കണ്ടെത്തിയത്.

പുത്തൂരിലെ യുവ യൂറോളജിസ്റ്റ് തേജസ് ബന്നൂരാണ് പാമ്പിനെ രക്ഷിച്ച് നിബിഡ വനത്തിലേക്ക് തിരിച്ചയച്ചത്.

പുത്തൂരിൽ ഇത്തരത്തിൽ ഉള്ള പാമ്പുകളെ അപൂർവമായേ കാണാറുള്ളൂവെന്ന് ഫോർസ്റ്റൺ ക്യാറ്റ് സ്നേക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പാമ്പിനെ കണ്ട സുവോളജിസ്റ്റ് തേജസ് പറഞ്ഞു.

ചെറുപ്രായത്തിൽ തന്നെ പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന തേജസ് കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ഇനം പാമ്പുകളെ രക്ഷിച്ചട്ടുണ്ട്.

അക്കൂട്ടത്തിൽ പതിനായിരത്തിലധികം പാമ്പുകളെ രക്ഷിച്ചട്ടുണ്ട്. പശ്ചിമഘട്ടം പോലുള്ള നിബിഡവനങ്ങളിൽ പോലും ഈ പൂച്ചക്കണ്ണുള്ള പാമ്പിനെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ.

ഈ പാമ്പിന്റെ കണ്ണിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. പൂച്ചയുടെ കണ്ണ് പോലെ വെളുത്ത കണ്ണുകളുള്ള പാമ്പ് രാത്രിയിൽ മാത്രം ചലിക്കുന്നു.

രാത്രിയിൽ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങുന്ന കണ്ണുകളും വളരെ ആകർഷകമാണ്. ഈ പാമ്പ് രാത്രിയിൽ വേട്ടയാടുകയും പക്ഷി മുട്ടകൾ, ചെറിയ പക്ഷികൾ, ഒട്ടർ എന്നിവയുൾപ്പെടെ നിരവധി ചെറിയ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുകയും ചെയ്യുമെന്ന് തേജസ് പറഞ്ഞു .

വിഷമില്ലാത്ത ഈ പാമ്പ് സ്വയം സംരക്ഷിക്കാനാണ് അനങ്ങാതെ കടിക്കുന്നത്. ഈ പാമ്പുകടിച്ചാലും കുഴപ്പമൊന്നുമില്ലെന്നാണ് ഉരഗ വിദഗ്ധൻ തേജസ് പറയുന്നത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts