ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരു : സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനുള്ളിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വരവിന്റെയും പുറപ്പെടലിന്റെയും പുതിയ സമയക്രമം പരിഷ്ക്കരിച്ചു. ഒക്‌ടോബർ 1 മുതൽ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കാനാണ് ഓർഡർ നമ്പർ I പരിഷ്‌കരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ട്രെയിനുകളുടെ സമയമാറ്റം
കൊച്ചുവേളി – ബയ്യപ്പനഹള്ളി -എസ്.എം.വി.റ്റി ഹംസഫർ എക്‌സ്പ്രസ് (36319) : ബംഗാർപ്പെട്ട് : രാവിലെ – 8.07, കെ.ആര്‍ പുരം : രാവിലെ – 9.02
കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്‌സ്പ്രസ് (16525)
കെ.ആര്‍ പുരം പുലർച്ചെ – 4.58 ബെംഗളൂരു ഈസ്റ്റ് – 5.13 ബെംഗളൂരു കാന്റോണ്‍മെന്റ് – 5.22
കൊച്ചുവേളി – മൈസൂരു എക്‌സ്പ്രസ് (16316)
കുപ്പം; രാവിലെ – 5.54, ബംഗാർപ്പെട്ട് – 6.23, വൈറ്റ് ഫീൽഡ് – 7.04, കെ.ആര്‍ പുരം – 7.15, കാന്റോണ്‍മെന്റ് ബെംഗളൂരു – 8.30, കെങ്കേരി – 8.54, രാമനഗര – 9.19, മണ്ഡ്യ – 9.59
കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ് (16512)
ചന്നരായപട്ടണ – പുലർച്ചെ – 3.21, ശ്രാവണ ബെലഗോള – 3.53, ബിജി നഗർ – 4.19
കെ.എസ്.ആർ ബെംഗളൂരു – എറണാകുളം (12677)
കാന്റോണ്‍മെന്റ് – രാവിലെ – 6.20, കർമലാരാം – 6.41, ഹൊസൂർ – 7.11, ധർമപുരി – 8.40
എറണാകുളം – കെ.എസ്.ആർ ബെംഗളൂരു (12678)
ഹൊസൂർ വൈകിട്ട് – 6.03, കർമലാരാം – 6.34 കാന്റോണ്‍മെന്റ് – 7.18
കണ്ണൂർ – യശ്വന്തപുര എക്‌സ്പ്രസ് (16528)
ഹൊസൂർ പുലർച്ചെ – 4.53, കർമലാരാം – 5.24, ബനസവാടി – 6.43
കൊച്ചുവേളി – യശ്വന്തപുര എക്‌സ്പ്രസ് (12258)
ഹൊസൂർ രാവിലെ – 7.15
ഹുബ്ബള്ളി – കൊച്ചുവേളി എക്‌സ്പ്രസ് (12777)
കെ.ആര്‍ പുരം ഉച്ചയ്ക്ക് – 2.39, ബംഗാർപ്പെട്ട് – 3.20
ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി – എറണാകുളം എക്‌സ്പ്രസ് (12684)
കെ.ആര്‍ പുരം രാത്രി – 7.13, ബംഗാർപ്പെട്ട് – 8.04
ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി – കൊച്ചുവേളി എക്‌സ്പ്രസ് (16320)
കെ.ആര്‍ പുരം – വൈകിട്ട് 7.25, ബംഗാർപ്പെട്ട് – 8.04
കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസ് (16526)
ബംഗാർപ്പെട്ട് – രാത്രി – 9.22
കൂടാതെ കൂടുതൽ വിശദാംശങ്ങൾക്കായി
01.10.2023 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടൈംടേബിളിന്റെ കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ https://swr.indianrailways.gov.in/view_section.jsp?lang=0&id=0,1,8088188471880
അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.