0
0
Read Time:1 Minute, 7 Second
ബെംഗളൂരു: വിവാഹമോചന കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിന് മാപ്പു പറഞ്ഞ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ സർക്കാർ ആശുപത്രിയിൽ സേവനം നടത്താമെന്ന് ഹൈക്കോടതിക്ക് ഉറപ്പുനൽകി.
അടുത്ത ആറു മാസത്തേക്ക് നഗരത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ മാസത്തിൽ ഒരു ദിവസമെന്ന വിധം സൗജന്യ സേവനം നടത്തണമെന്നാണ് 33 വയസുകാരിയായ ഡോക്ടറുടെ ഉറപ്പ്.
ഈ വർഷമാദ്യം വിവാഹമോച കേസിൽ വിധി പറഞ്ഞ ഹൈക്കോടതി കുട്ടിയെ പിതാവിന് കൈ മാറാൻ ഉത്തരവിട്ടിരുന്നു.
ഡോക്ടർ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
തുടർന്നാണ് മാറ്റ് ശിക്ഷകൾ ഒഴുവാക്കാൻ ഡോക്ടർ ഇത്തരമൊരു ഉപാധി മുന്നോട് വെച്ചത്