0
0
Read Time:1 Minute, 20 Second
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് (എസ്.എം.വി.റ്റി) യാത്ര സൗകര്യം ഒരുക്കുന്നതിൽ ബി.ബി.എം.പി അലംഭാവം തുടരുന്നതായി പരാതി.
ബനസവാടി റോഡ് ഐ.ഓ.സി ജംഗ്ഷനിൽ 345 കോടി രൂപചിലവിൽ നിർമിക്കുന്ന മേൽപാലം പദ്ധതി നഗര വികസന വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി.
ജൂലൈയിലെ ബജറ്റിൽ 263 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പാലം നിർമാണത്തിന് ദക്ഷിണ പശ്ചിമ റയിൽവെയുടെ അനുമതി നേരത്തെ ലഭിച്ചെങ്കിലും നഗര വികസന വകുപ്പ് ഇടങ്കോലിടുകയാണെന്നാണ് ബി.ബി.എം.പി വാദം.
2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2022 ജൂൺ ആദ്യവാരം പ്രവർത്തനം തുടങ്ങിയ രാജ്യത്തെ ആദ്യ എ.സി റെയിൽവേ ടെർമിനലിൽ നിന്ന് നിലവിൽ കേരളത്തിലേക്ക് ഉൾപ്പെടെ 40 മുതൽ 45 ട്രെയിനുകളാണ് സർവീസ് അടത്തുന്നത്