Read Time:59 Second
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ഡിഗ്രി, പി ജി, കോഴ്സ് സെമസ്റ്റർ പരീക്ഷകൾ ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് സർക്കാർ നിര്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി എം.സി. സുധാകർ പറഞ്ഞു.
മൂന്നുമാസത്തെ ഒരിക്കലാണ് നിലവിൽ സെമസ്റ്റർ പരീക്ഷകൾ നടക്കുന്നത്.
അതാത് സർവ്വകലാശകളുടെ സൗകര്യാർത്ഥം സംഘടിപ്പിക്കുന്ന പരീക്ഷകൾ മിക്കപ്പോഴും സാങ്കേതിക കാരണങ്ങളാൽ വൈകുന്ന സാഹചര്യമുണ്ട്.
അടുത്ത സെമെസ്റ്ററിലേക്കുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഇത് തടസമാകുന്നു.