ബെംഗളൂരു: നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 36കാരനെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 30 നായിരുന്നു സംഭവം . ഒക്ടോബർ 1 ന് നഗരത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര വിമാനട്ടത്തിൽ യാത്ര ചെയ്യേണ്ട ആളായിരുന്നു അറസ്റ്റിലായത്.
ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകായായിരുന്നു.
സെപ്റ്റംബർ 30 ന് , നാഗ്പൂർ സ്വദേശിയായ സ്വപ്നിൽ ഹോളി രാത്രി 10:15 ന് ബെംഗളൂരുവിലേക്ക് പോകേണ്ട നമ്പർ 6E 6803 വിമാനത്തിൽ കയറി.
വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതായാണ് പറയപ്പെടുന്നുത്.
തുടർന്ന് രാത്രി 11:55 ന് ബംഗളൂരു വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ജാമ്യം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്.
ബാങ്കോക്ക് വിമാനത്തിൽ യാത്രചെയ്യാൻ വേണ്ടി ബംഗളൂരുവിലേക്ക് പോയ ഹോളി എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് അറസ്റ്റിലാക്കുകയായിരുന്നു.
അതേസമയം വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല.