Read Time:1 Minute, 5 Second
ബെംഗളൂരു: കർണാടകയിലെ ഗഡാഗ് ജില്ലയിൽ ട്രെയിനിനടിയിൽപ്പെട്ട് മുതല ചത്തു . ഹാലെ ആലൂർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.
മുതല മാലപ്രഭ നദിയിൽ നിന്ന് ഇറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിനടിയിൽപ്പെടുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
എട്ടടിയോളം നീളമുള്ള മുതലയെ രണ്ടായി മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പാളത്തിൽ നിന്ന് മുതലയുടെ ജഡം എടുത്ത് മാറ്റി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് അധികൃതർ കേസ് അന്വേഷണത്തിന് എടുത്തിട്ടുണ്ട്, ചത്ത മുതലയുടെ മൃതദേഹം സംസ്കരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.